ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട്ട് ബുക്കിംഗ്

കൊച്ചി: ശബരിമല ദർശനത്തിന് വ്യാഴാഴ്ച മുതൽ സ്പോട്ട് ബുക്കിംഗ്. പത്ത് ഇടത്താവളങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയതായി ഹൈക്കോടതിയെ സർക്കാർ അറിയിച്ചു. മുൻകൂർബുക്ക് ചെയ്യാത്ത തീർഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. വെർച്വൽക്യൂവിന് പുറമെയാണിത്.

സ്പോട്ട് ബുക്കിങ്ങിന് ആധാർകാർഡ്, വോട്ടർ ഐ.ഡി. എന്നിവയ്ക്ക് പുറമേ പാസ്പോർട്ടും ഉപയോഗിക്കാം. വെർച്വൽക്യൂ വഴിയുള്ള ബുക്കിങ്ങിനും പാസ്പോർട്ട് ഉപയോഗിക്കാൻ കഴിയുന്നവിധം സോഫ്റ്റ്വേറിൽ മാറ്റംവരുത്തുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.