ശബരിമലയിലെ നടവരവ് 156 കോടി രൂപയില്‍ നിന്ന് 9 കോടിയായി ഇടിഞ്ഞു

പത്തനംതിട്ട: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ശബരിമലയിൽ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ തുടർന്ന് നടവരവ് ഗണ്യമായി കുറഞ്ഞു.

ശബരിമല സീസണ്‍ തുടങ്ങി 39 ദിവസം പിന്നിടുമ്പോള്‍ ഇതുവരെ ലഭിച്ച നടവരവ് 9.09 കോടിയാണ്. ഇതേ സമയത്ത് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 156.60 കോടി രൂപയായിരുന്നു.

ഇതുവരെ ശബരിമലയില്‍ 71,706 പേര്‍ ദര്‍ശനം നടത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു ശബരിമലയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

”ശബരിമലയിലെ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനം ഭക്തര്‍ മാത്രമാണ് ഇത്തവണ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്”- അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയുടേയും സംസ്ഥാന സര്‍ക്കാരിന്റെയും നിര്‍ദേശമനുസരിച്ചായിരിക്കും ദര്‍ശനം നടത്തുന്ന ഭക്തരുടെ എണ്ണം തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.