ശശി തരൂരിനും രാജ്ദീപ് സർദേശായിക്കുമെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു


ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ എം.പിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു.

നോയ്ഡ പൊലീസ് പരിധിയില്‍ ഒരാള്‍ നല്‍കിയ പരാതിയിലാണ് കേസ്. ശശിതരൂര്‍ എം.പിയടക്കമുള്ളവരുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ അക്രമം അഴിച്ചുവിടുന്നതാണെന്ന് പരാതിയില്‍ പറയുന്നു.

രാജ്യദ്രോഹകുറ്റമായ 124എ, മതവികാരം വ്രണപ്പെടുത്തു്‌നതിനെതിരായ 295എ, സമാധാനം ലംഘനത്തിനെതിരായ 504 തുടങ്ങി വകുപ്പുകളാണ് ചുമത്തിയത്

ട്രാക്ടർ റാലിയിലെ സംഘർഷവുമായ ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റുകൾക്കെതിരായ പരാതിയിലാണ് നോയിഡ പൊലീസ് കേസെടുത്തത്. മാദ്ധ്യമ പ്രവർത്തകൻ രാജ്‌ദീപ് സർദേശായിക്കും വിനോദ് കെ.. ജോസിനെതിരെയും രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ട്.