ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഡിസംബർ ഒന്നു മുതൽ ദർശനത്തിന് അനുമതി

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽഡിസംബർ ഒന്നുമുതൽ പ്രവേശനം . ക്ഷേത്ര ദർശനത്തിന് ഭക്തജനങ്ങളെ അനുവദിക്കുമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രത്തിന്റെ നാല് നടകളിൽ കൂടിയും ഭക്തർക്ക് ദർശനത്തിനായി ക്ഷേത്രത്തിൽ പ്രവേശിക്കാം. മുതിർന്നവർക്കുള്ള നിയന്ത്രണവും ഒഴിവാക്കിയിട്ടുണ്ട്.

പുലർച്ചെ 3.45 മുതൽ 4.30 വരെ, 5.15 മുതൽ 6.15 വരെ, 10 മുതൽ 12 വരെ, വൈകിട്ട് 5 മുതൽ 6.10 വരെ എന്നിങ്ങനെയാണ് ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളത്.