ഷവര്‍മ്മ പോലുള്ളവ ഹോട്ടലിൽ വച്ച് കഴിക്കണം, പാഴ്സൽ കൊടുക്കുന്നത് നിർത്തണം’; മന്ത്രി ജി ആർ അനിൽ
‘
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമ നടപടികൾ കർശനമാക്കുമെന്ന് മന്ത്രി ജി ആർ അനിൽ. നടപടികൾ വൈകുന്നത് ഭക്ഷ്യവിഷബാധ ആവർത്തിക്കാൻ കാരണമാകുന്നുവെന്നും നിശ്ചിത സമയത്തിനകം നിയമനടപടികൾ പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. ഷവര്‍മ പോലുള്ള ഭക്ഷണ സാധനങ്ങള്‍ ഹോട്ടലിൽ വച്ച് കഴിയ്ക്കണമെന്നും പാഴ്സൽ കൊടുക്കുന്നത് നിർത്തിയാൽ നന്നാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസർകോട് ഭക്ഷ്യവിഷബാധ മരണത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പരിശോധനകൾ നടക്കുകയാണ്. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ രണ്ട് ഭക്ഷ്യവിഷബാധ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.