ഷഹനയുടെ മരണത്തില്‍ അന്വേഷണ സംഘം ബന്ധുക്കളുടെ മൊഴിയെടുക്കുന്നു.

ഷഹനയുടെ മരണത്തില്‍ അന്വേഷണ സംഘം ബന്ധുക്കളുടെ മൊഴിയെടുക്കുന്നു.അന്വേഷണ സംഘത്തലവനായ കോഴിക്കോട് മെഡിക്കല്‍ കോളജ് എസിപി സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുന്നത്. കാസര്‍കോട് ചെറുവത്തൂരിലെ ഷഹനയുടെ വീട്ടിലെത്തിയാണ് മൊഴിയെടുക്കുന്നത്. കേസില്‍ ഭര്‍ത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. മരണം നടന്ന വീട്ടില്‍ ഇന്നലെ സൈന്റിഫിക് വിദഗ്‌ധരെത്തി തെളിവെടുപ്പ് നടത്തിയിരുന്നു