സംരംഭകത്വ പരിശീലനം ആരംഭിച്ചു

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്)ന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് തീരമൈത്രി പദ്ധതിയുടെ ഭാഗമായി ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പരിശീലനത്തിന് തുടക്കമായി. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ആന്റ് സാഫ് നോഡല്‍ ഓഫീസര്‍ കെ വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം ബാച്ചിനുള്ള നാല് ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനം പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ട്രെയിനിംഗ് ഹാളിലാണ് നടക്കുന്നത്. ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി മുകുന്ദന്‍ മുഖ്യ അതിഥിയായി. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാരായ പി പി പ്രസന്നന്‍, വി വി പ്രനീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.