സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്.

സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. എഗ്മോർ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ശങ്കറിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ശങ്കർ സംവിധാനം ചെയ്ത എന്തിരൻ എന്ന സിനിമ കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വാറണ്ട്.

2010ൽ പുറത്തിറങ്ങിയ ചിത്രം ജിഗുബ എന്ന തൻ്റെ ചെറുകഥ കോപ്പിയടിച്ചതാണെന്ന അരുൺ തമിഴ്നാടൻ്റെ പരാതിയിന്മേൽ പലതവണ ശങ്കറിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, അപ്പോഴൊന്നും ശങ്കർ കോടതിയിൽ ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് കോടതി ജാമ്യമില്ലാ വാരണ്ട് പുറപ്പെടുവിച്ചത്

യന്തിരന്‍റെ നിര്‍മ്മാതാവ് കലാനിധി മാരനോടും കോടതിയിൽ ഹാജരാകണമെന്ന് അറിയിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല, മാത്രമല്ല അവര്‍ കേസിനെതിരെ അപ്പീൽ പോകുകയുമുണ്ടായി. ഒരു കോടി നഷ്ടപരിഹാരവും അറൂര്‍ തമിഴ് നാടൻ ആവശ്യപ്പെട്ടിട്ടുണ്ട്