സംസ്ഥാനത്തെ ഏറ്റവും കൂടിയ താപനില തിങ്കളാഴ്ചയും കണ്ണൂരിൽ

സംസ്ഥാനത്തെ ഏറ്റവും കൂടിയ താപനില തിങ്കളാഴ്ചയും കണ്ണൂരിൽ തന്നെയായിരുന്നു. ചെമ്പേരിയിൽ 41.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. രണ്ട് ആഴ്ചയിൽ അധികമായി മലയോര മേഖലയിലെ പകൽ താപനില ഉയർന്ന് തന്നെ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂർ, ഇരിക്കൂർ, ചെമ്പേരി, ആറളം, പെരിങ്ങോം എന്നിവിടങ്ങളിൽ അസാധാരണ ചൂടാണ് കുറച്ചു നാളുകളായി അനുഭവപ്പെടുന്നത്.