സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ് ആരോഗ്യവകുപ്പാണെന്ന പരാമര്‍ശത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി

സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ് ആരോഗ്യവകുപ്പാണെന്ന തരത്തിലുള്ള ചീഫ് സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

ചീഫ് സെക്രട്ടറിയുടെ പരാമര്‍ശമെന്ന പേരില്‍ ആരോഗ്യവകുപ്പിനെതിരെ കുപ്രചാരണം നടക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം 20 വര്‍ഷം മുമ്പുള്ള കേസുമായി ബന്ധപ്പെട്ടതാണ്. ആരോഗ്യപ്രവര്‍ത്തകരെ മുഴുവന്‍ അപമാനിക്കുന്ന പ്രചാരണമാണ് നടക്കുന്നത് എന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യവകുപ്പില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഏത് തരത്തിലുള്ള പ്രചാരണം നടത്തിയാലും പരിഷ്‌കരണങ്ങളുമായി മുന്നോട്ടുപോകും. ആരോഗ്യമന്ത്രി വ്യക്തമാക്കി.