സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് പൂര്‍ണമായി തുറക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് പൂര്‍ണമായി തുറക്കുന്നു.ഒന്ന്, രണ്ട് വര്‍ഷ ബിരുദ ക്ലാസുകളും ഒന്നാം വര്‍ഷ ബിരുദാനന്തര ക്ലാസുകളും ഇന്നാരംഭിക്കും. അവസാന വര്‍ഷ ക്ലാസുകള്‍ നേരത്തേ തുടങ്ങിയിരുന്നു. ഒന്നര വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷമാണ് കോളജുകളില്‍ ഇന്ന് മുതല്‍ പൂര്‍ണതോതില്‍ അധ്യയനം തുടങ്ങുന്നത്.

ഈ മാസം പതിനെട്ടിന് ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും കനത്ത മഴയെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍. ഓണ്‍ലൈന്‍ ക്ലാസ് ഇനിയുണ്ടാകില്ല.