സംസ്ഥാനത്തെ ടാങ്കർ ലോറി സമരം പിൻവലിച്ചു.

സംസ്ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം പിൻവലിച്ചു. എറണാകുളം കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിച്ചത്. ടാങ്കർ ഉടമകൾ സർവീസ് നികുതി നൽകേണ്ടെന്ന് ജില്ലാ കളക്ടർ രേഖാമൂലം അറിയിച്ചു.

ജിഎസ്‌ടി അധികൃതരില്‍ നിന്ന് നടപടി ഉണ്ടാവില്ലെന്ന് ഉറപ്പുകിട്ടിയതായി പെട്രോളിയം പ്രോഡക്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അറിയിച്ചു. 13 ശതമാനം ടാക്‌സ് നല്‍കാന്‍ നിര്‍ബന്ധിതരായതോടെയാണ് സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്കു നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.