സംസ്ഥാനത്തെ തിയറ്ററുകൾ തുറക്കും; സെക്കൻഡ് ഷോ അനുവദിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ തുറക്കാൻ തീരുമാനം. തീയതി ഇന്ന് വൈകിട്ട് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തില്‍ വിവിധ സിനിമാ സംഘടനാ പ്രതിനിധികൾ അറിയിച്ചു. സംഘടനാ പ്രതിനിധികൾ മുന്നോട്ടു വച്ച ഉപാധികള്‍ മുഖ്യമന്ത്രി അംഗീകരിച്ചതിനാലാണ് ഈ തീരുമാനമെന്നാണ് വിവരം.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവരാണ് പങ്കെടുത്തത്.
എന്റര്‍ടെയ്ന്റമെന്റ് ടാക്സ് ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. കൂടാതെ വിനോദ നികുതി ഒഴിവാക്കിയാല്‍ 50 സീറ്റിങ്ങിലെ മറി കടക്കാമെന്നും തീരുമാനമായി. തീയറ്റര്‍ ഉടമകള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ സാവകാശവും നല്‍കിയിട്ടുണ്ട്.
ഒമ്പത് മണി വരെ തിയേറ്റര്‍ പ്രവര്‍ത്തനമെന്നതില്‍ മാസ്റ്ററിന് ഇളവ് നല്‍കും. വിജയ് സിനിമയുടെ ദൈര്‍ഘ്യം മൂന്നര മണിക്കൂറായതിനാലാണ് ഇത്. നാളെ തീയറ്ററുകളില്‍ പരീക്ഷണ പ്രദര്‍ശനം നടത്തും.