സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് തീയേറ്ററുകള്‍ ഉടനെ തുറക്കേണ്ടെന്ന തീരുമാനം.

സിനിമ തീയേറ്ററുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് തുറക്കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ തീയേറ്ററുകള്‍ ഉടനെ തുറക്കേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാരും സിനിമ സംഘടനകളും സ്വീകരിച്ചത്.

തീയേറ്ററുകള്‍ തുറക്കുന്ന ഘട്ടം വരുമ്പോൾ വിനോദ നികുതിയില്‍ ഇളവ് അനുവദിക്കണമെന്ന് സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.