സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ വീണ്ടും സര്‍വീസ് നിര്‍ത്തുന്നു

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ വീണ്ടും സര്‍വീസ് നിര്‍ത്തുന്നു. നികുതി അടയ്ക്കാനുള്ള സമയം നീട്ടിയില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തുമെന്ന് ബസുടമകള്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനെ അറിയിച്ചു. ഇന്ധലവില കുത്തനെ ഉയരുന്നതും പ്രതിസന്ധി കൂട്ടുന്നുവെന്നാണ് ബസ് ഉടമകളുടെ വാദം.

നികുതി അടയ്ക്കാനുള്ള തീയതി ഈ മാസം 30 ന് അവസാനിക്കുകയാണ്. സമയം നീട്ടി നല്‍കിയില്ലെങ്കില്‍ സര്‍വീസ് തുടരാന്‍ ആകില്ലെന്ന് ബസു‌ടമകള്‍ ഗതാഗതമന്ത്രിയെ അറിയിച്ചു.

നികുതിയുടെ കാര്യത്തില്‍ തനിച്ച് തീരുമാനമെടുക്കാനാകില്ലെന്ന് ഗതാഗതമന്ത്രി മറുപടി നല്‍കി. ബസ് ചാര്‍ജ് കൂട്ടുന്ന കാര്യവും നിലവില്‍ ആലോചനയില്‍ ഇല്ല. പക്ഷെ ഇന്ധനവില കുത്തനെ ഉയര്‍ന്നത് ബസ് വ്യവസായത്തിന് താങ്ങാനാകുന്നില്ലെന്ന കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.