സംസ്ഥാനത്ത് ഇന്ന് മുതൽ കോവിഡ് നിയന്ത്രണം കൂടുതൽ കടുപ്പിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കൂടുതൽ കടുപ്പിക്കുന്നു. ഇന്ന് മുതൽ പോലീസ് പരിശോധന ശക്തമാക്കും . ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മറ്റി യോഗത്തിലാണ് തീരുമാനം.

മാസ്ക് – സാമൂഹിക അകലം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി.ഇന്ന്മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശിച്ചു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നഎല്ലാ പോളിങ് ഏജന്റുമാര്‍ക്കും കൊവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത് വാക്സിനേഷന്‍ വര്‍ധിപ്പിക്കും. തദ്ദേശസ്ഥാപനങ്ങള്‍/ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ പങ്കാളികളാക്കാനും കോര്‍- കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.

ആർടിപിസിആർ ടെസ്റ്റ് വ്യാപമാക്കാനും കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകാനും തീരുമാനമായിട്ടുണ്ട്..