സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 3351 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 228 പേരുടെ ഉറവിടം വ്യക്തമല്ല.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 20 പേർ ആരോഗ്യപ്രവർത്തകരാണ്. 14 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 51879 പേർ നിലവിൽ ചികിത്സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63582 സാംപിൾ പരിശോധിച്ചു. 4652 പേർ രോഗമുക്തരായി