സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം നീട്ടില്ല.

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം നീട്ടില്ല. നിലവിലുള്ള നിയന്ത്രണങ്ങൾ തിങ്കളാഴ്ച പുലർച്ചെയോടെ അവസാനിക്കും.

ഒമിക്രോൺ വ്യാപനഭീതി കണക്കിലെടുത്താണ് ഡിസംബർ മുപ്പതു മുതൽ ജനുവരി രണ്ടുവരെ നിയന്ത്രണം കൊണ്ടുവന്നത്. രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെ ആയിരുന്നു നിയന്ത്രണം.