സംസ്ഥാനത്ത് കൂടുതൽ ചൂട് ഇന്നലെയും കണ്ണൂരിൽ
കടുത്ത ചൂടിന്റെ വേവറിഞ്ഞ് കണ്ണൂരിന്റെ ഒരുദിവസം കൂടി കടന്ന് പോയി. സംസ്ഥാനത്ത് കൂടിയ താപനില ശനിയാഴ്ചയും കണ്ണൂരിൽ തന്നെ ആയിരുന്നു. വിമാനത്താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂരിൽ 41.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. മലയോര മേഖലയിലാണ് കുറച്ച് നാളുകളായി ചൂട് കൂടുതൽ അനുഭവപ്പെടുന്നത്. ചക്കരക്കൽ വാർത്ത. വെയിലിന്റെ കാഠിന്യത്തിൽ പകൽ പുറത്ത് ഇറങ്ങാനാകാത്ത അവസ്ഥയാണ്. അന്തരീക്ഷത്തിൽ നിലനിൽക്കുന്ന എതിർ ചുഴിയുടെ സാന്നിധ്യമാണ് ഈ ദിവസങ്ങളിൽ താപനില ഉയരാൻ കാരണം. അടുത്ത ദിവസങ്ങളിലും താപനില കൂടുതലാവാൻ തന്നെയാണ് സാധ്യത.