സംസ്ഥാനത്ത് കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ നിർത്തലാക്കുന്നു

സംസ്ഥാനത്തെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും ദ്വിതീയ ചികിത്സാ കേന്ദ്രങ്ങളും നിർത്തലാക്കുന്നു.ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

കൊവിഡിന് ഗൃഹ ചികിത്സയാണ് അഭികാമ്യമെന്ന നിലപാടാണ് സംസ്ഥാന സർക്കാർ നേരത്തെ തന്നെ സ്വീകരിച്ചിരുന്നത്. കൊവിഡ് ബാധിതർ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുക എന്ന നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ സിഎഫ്എൽടിസികളും സിഎസ്എൽടിസികളും നിർത്തുന്നതിനുള്ള തീരുമാനം കൊവിഡ് അവലോകന യോഗം കൈക്കൊണ്ടത്. സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനേഷൻ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.