സംസ്ഥാനത്ത് കോഴിയിറച്ചിക്ക് വില കൂടുന്നു

കൊച്ചി:സംസ്ഥാനത്ത് കോഴിയിറച്ചിക്ക് വില കൂടുന്നു. ഈ ആഴ്ച മാത്രം കൂടിയത് അന്‍പത് രൂപയോളമാണ്. ഇതോടെ ആകെ വില 200 കടന്നു. കേരളത്തില്‍ കോഴി ലഭ്യത കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. അതോടൊപ്പം കോഴി തീറ്റ വിലയിലെ വര്‍ധനയും ഇന്ധന വിലയിലുണ്ടായ വര്‍ധനയും കോഴി വില ഉയരുന്നതിന് മറ്റ് കാരണങ്ങളായി. ഉത്സവ സീസണ്‍ ആരംഭിച്ചതോടെ ആവശ്യക്കാര്‍ വര്‍ധിച്ചതും കേരളത്തിലെ ലഭ്യത കുറഞ്ഞതും തമിഴ്നാട്ടില്‍ നിന്നുള്ള ഇറക്കുമതിയും വര്‍ധിച്ചു