സംസ്ഥാനത്ത് ചൂട് വർധിക്കുന്നു.

സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. പകൽസമയത്ത് മാത്രമല്ല രാത്രികാലങ്ങളിലും അത്യുഷ്ണമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 36 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽനിന്നുള്ള റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

മലബാർ ജില്ലകളിലാണ് ചൂട് കൂടുതൽ അനുഭവപ്പെടുന്നത്. രാത്രിയിൽ 25 ഡിഗ്രിക്ക് മുകളിലാണ് ചൂട്. പകൽ ചൂട് കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആളുകൾക്ക് നിർജലീകരണമുൾപ്പെടെ അനുഭവപ്പെടുന്നുണ്ട്. സാധാരണ മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ചൂട് കനക്കുന്നത്. സംസ്ഥാനത്ത് വേനൽ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.