സംസ്ഥാനത്ത് നാളെ മദ്യവിൽപന ഉണ്ടാവില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബെവ്കോ വഴി മദ്യവിൽപന ഉണ്ടാവില്ല. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രാധാന്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്ലെറ്റുകൾക്കും വെയർഹൗസുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് സംസ്ഥാനത്ത് മദ്യവിൽപന ശാലകളുടെ പ്രവർത്തനസമയം കൂട്ടിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതൽ രാത്രി എട്ടു വരെയാണ് ബെവ്കോ, കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്നത്