സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി ബെവ്‌കോ.

സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി ബെവ്‌കോ. മദ്യം വാങ്ങാനെത്തുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ രേഖയോ കയ്യില്‍ കരുതണമെന്നാണ് ബെവ്‌കോയുടെ പുതിയ നിര്‍ദേശം. ഇന്ന് മുതല്‍ പുതിയ രീതി നടപ്പാക്കുമെന്ന് ബെവ്‌കോ അറിയിച്ചു. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കുമുന്നില്‍ നോട്ടിസ് പതിപ്പിക്കാനും നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച് ബെവ്‌കോ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.