സംസ്ഥാനത്ത് വാക്സിനേഷൻ 90 ശതമാനത്തിലെത്തിയെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് വാക്സിനേഷൻ 90 ശതമാനത്തിലെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 90 ശതമാനം പേരും ആദ്യഡോസ് വാക്സിൻ സ്വീകരിച്ചു. സാമൂഹിക പ്രതിരോധം തീർക്കുന്നതിൽ കേരളം മികച്ച നേട്ടം കൈവരിച്ചുവെന്നും അഞ്ചിലധികം ജില്ലകളിൽ ഒന്നാം ഡോസ് വാക്സിനേഷൻ 100 ശതമാനത്തിനടുത്തായെന്നും മന്ത്രി വ്യക്തമാക്കി.

വാക്സിൻ എടുക്കാത്തവരിലാണ് കൂടുതൽ കൊവിഡ് മരണങ്ങൾ സംഭവിച്ചത്. അതിനാൽ വാക്സിനേഷന് ജനങ്ങൾ വിമുഖത കാട്ടരുതെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചു. കൊവിഡ് രണ്ടാം തരംഗം തീവ്രത കടന്ന് നിൽക്കുകയാണെന്നും പ്രോട്ടോകോൾ ഇനിയും തുടരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.