Latest കേരളം സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപകൂടി April 6, 2021April 6, 2021 webdesk സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപകൂടി 33,920 രൂപയായി. ഗ്രാമിന് 15 രൂപകൂടി 4240 രൂപയുമായി. നാലുദിവസം 33,800 രൂപ നിലവാരത്തിലായിരുന്നു വില. ആഗോള വിപണിയിൽ ഔൺസിന് 0.3ശതമാനം ഉയർന്ന് 1,733.31 ഡോളർ നിലവാരത്തിലെത്തി. ഡോളർ ദുർബലമായതും യുഎസ് ട്രഷറി ആദായത്തിൽ കുറവുണ്ടായതുമാണ് സ്വർണംനേട്ടമാക്കിയത്.