സംസ്ഥാനത്ത് 5,610 പേർക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് 5,610 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 19 മരണം കൂടി സ്ഥിരീകരിച്ചു.Ad
67,795 പേരാണ് ചികിത്സയിലുള്ളത്. 5,131 പേർക്കും സമ്പർക്കം മൂലമാണ് രോഗബാധ. 350 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല.
രോഗബാധ സ്ഥിരീകരിച്ചവരിൽ 22 പേർ ആരോഗ്യപ്രവർത്തകരാണ്. 6653 പേരാണ് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,931 സാമ്പിളുകൾ പരിശോധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.