സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓ‍ഡിറ്റോറിയത്തില്‍ മുഖ്യമന്ത്രിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുക. ഇത്തവണ 48 പേരാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായത്.

വെള്ളത്തിലെ അഭിനയത്തിലൂടെ മികച്ച നടനായി ജയസൂര്യയും കപ്പേളയിലെ പ്രകടനത്തിലൂടെ അന്ന ബെന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഡിസംബര്‍ ഒമ്പത് മുതല്‍ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ പോസ്റ്റര്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്യും. ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും.