സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി: അംഗത്വം പുതുക്കാം

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ 2019 ജനുവരി മുതല്‍ അംശദായ കുടിശ്ശിക മൂലം അംഗത്വം റദ്ദായിട്ടുള്ള അംഗങ്ങള്‍ക്ക് ഫെബ്രുവരി 28 വരെ അംഗത്വം പുതുക്കാന്‍ അവസരം. അംഗത്വ പാസ് ബുക്ക്, ഓഫീസില്‍ നിന്നും നല്‍കിയിട്ടുള്ള ടിക്കറ്റ് അക്കൗണ്ട് ബുക്കില്‍ ടിക്കറ്റ് വില്‍പന കണക്കുകള്‍ രേഖപ്പെടുത്തി ഏജന്‍സി നമ്പറോടുകൂടിയ സീല്‍ പതിപ്പിച്ച് ഏജന്റിന്റെ ഒപ്പ്, ബില്ലുകള്‍ എന്നിവ സഹിതം സമര്‍പ്പിക്കണം.