സംസ്ഥാന സമിതിയിൽ 13 വനിതകൾ; മൂന്ന് പേർ പുതുമുഖങ്ങൾ
പതിമൂന്ന് വനിതകളാണ് ഇത്തവണ സംസ്ഥാന സമിതിയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് പേർ പുതുമുഖങ്ങളാണ്. കെ.എസ്.സലീഖ, കെ.കെ ലതിക, ചിന്ത ജെറോം എന്നിവരാണ് പുതുതായി സംസ്ഥാമ സമിതിയിൽ പുതുതായി എത്തിയവർ.
പി.കെ.ശ്രീമതി, എം.സി ജോസഫൈൻ, കെ.കെശൈലജ, സതീദേവി, പി.കെ.സൈനബ, കെ.പി മേരി, സി.എസ്.സുജാത, ജെ. മേഴ്‌സിക്കുട്ടിയമ്മ, സൂസൻ കോടി ടി.എൻ.സീമ എന്നിവർ സംസ്ഥാന സമിതിയിൽ തുടരും. പി.കെ.ശ്രീമതി സംസ്ഥാന സെക്രട്ടേറിയറ്റിലും ഉൾപ്പെട്ടിട്ടുണ്ട്.
89 അംഗ സംസ്ഥാന സമിതിയെയാണ് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തത്. പ്രായപരിധി കണക്കിലെടുത്ത് സിപിഐഎം സംസ്ഥാന സമിതിയിൽനിന്ന് 13 പേരെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ 75 വയസ് പിന്നിട്ടവരെയാണ് ഒഴിവാക്കിയത്. മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന് പ്രത്യേക ഇളവ് നൽകുകയായിരുന്നു. 89 അംഗ സംസ്ഥാന സമിതിയേയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.