സഞ്ചാരികളുടെ സ്വര്‍ഗ്ഗം-മസൂറി

ഉത്തരാഖണ്ഡില്‍ ഏറ്റവും അധികം സഞ്ചാരികള്‍ തേടിയെത്തുന്ന സ്ഥലമാണ് മസൂറി. കുന്നുകളുടെ റാണി എന്നും മസൂറി അറിയപ്പെടുന്നു. മന്‍സൂര് എന്നു പേരായ ഒരു കുറ്റിച്ചെടിയില്‍ നിന്നുമാണ് മസൂറിക്ക് ആ പേരു ലഭിക്കുന്നത്. അതുകൊണ്ടു തന്നെ മന്‍സൂരി എന്ന് പലരും മസൂറിയെ വിളിക്കാറുണ്ട്. 1090 കളില്‍ ബ്രിട്ടീഷ് ആര്‍മിയിലെ ക്യാപ്റ്റന്‍ യംങ്‌സും സൂപ്രണ്ടായിരുന്ന മിസ്റ്റര്‍ ഷോറും ചേര്‍ന്നാണ് ഈ പ്രദേശം കണ്ടെത്തിയത്. ക്യാപ്റ്റന്‍ യംങ്‌സ് പിന്നീട് കാലങ്ങളോളം ഇവിടെ താമസിച്ചിരുന്നു.

മസൂറിയിലെ ഏറ്റവും പ്രധാന ആകര്‍ഷണം ഇവിടുത്തെ മാള്‍ റോഡ് ആണ്. മസൂറിയിലെ തന്നെ ഒരു സ്ഥലമായിരുന്ന മാള്‍ പ്രദേശത്തിന്റെ ഓര്‍മ്മയ്ക്കായാണ് നഗരത്തിലെ ഈ ഇടം മാള്‍ റോഡ് എന്നറിയപ്പെടുന്നത്. മസൂറിയില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന ഇടങ്ങളിലൊന്നു കൂടിയാണിത്

മസൂറിയിലെ ഏറ്റവും മികച്ച വ്യൂ പോയിന്റുകളില്‍ ഒന്നാണ് ലാല്‍ ടിബ്ബ. മസൂറിയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം കൂടിയാണ് ഇത്.സമുദ്ര നിരപ്പില്‍ നിന്നും 2,290 മീറ്ററ് അഥവാ 7,510 അടി ഉയരം ഇതിനുണ്ട്. ഇവിടെ നിന്നാല്‍ മസൂറി എന്ന നഗരത്തിന്റെ കാഴ്ചകളെല്ലാം ആസ്വദിക്കാം

ടിബറ്റന്‍ ആത്മീയ നേതാവായ ദലൈ ലാമയുടെ ആദ്യ ഇന്ത്യന്‍ ഭവനം സ്ഥിതി ചെയ്യുന്ന ഇടം മസൂറിയാണ്. 1959 ല്‍ ടിബറ്റില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയപ്പോള്‍ മസൂറി ആയിരുന്നു അഭയം നല്കിയത്. അവിടെ നിന്നാണ് അദ്ദേഹം ഹിമാചല്‍ പ്രദേശിലെ ധര്‍മ്മ ശാലയിലേക്ക് പോകുന്നതും ടിബറ്റന്‍ സെറ്റില്‍മെന്റ് സ്ഥാപിക്കുന്നതും. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ടിബറ്റന്‍ സ്‌കൂളുകളിലൊന്നായ ടിബറ്റന്‍ ഹോംസം ഫൗണ്ടേഷന്‍ സ്ഥിതി ചെയ്യുന്നതും മസൂറിയിലാണ്. മസൂറിയിലെ ഹാപ്പി വാലിയിലാണ് ഈ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്

ഇന്ത്യയിലെ തന്നെ ഏറ്റവും പേടിപ്പെടുത്തുന്ന ഇടങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്നത് മസൂറിയിലാണ്, മസൂറിയിലെ ലാംബി ദേഹാര്‍ മൈന്‍ ആണിത്. മരണത്തിന്റെ ഖനി എന്നാണിതിന്റെ പേരു തന്നെ. 1990 കളിലാണ് ആ ദാരുണ സംഭവം ഇവിടെ നടക്കുന്നത്.അക്കാലത്ത് ചുണ്ണാമ്പു കല്ലിന്റെ കല്ലിന്‌റെ ഖനനത്തിനായി ഒരു ഖനി ഇവിടെ ആരംഭിക്കുകയുണ്ടായി.. അന്‍പതിനായിരത്തോളം ആളുകള്‍ പണിയെടുക്കുന്ന ഇടമായിരുന്നുവെങ്കിലും അവര്‍ക്ക് മതിയായ സുരക്ഷ ജീവനും ജോലിക്കും ഇവിടെ ഉണ്ടായിരുന്നില്ല, ഏകദേശം അന്‍പതിനായിരത്തോളം ആളുകളായിരുന്നു ആ സമയത്ത് അവിടെ ജോലി ചെയ്തിരുന്നത്. ഒരിക്കല്‍ ഖനിയിലിറങ്ങി പണിയെടുക്കുന്നിനിടെ എന്തോ സുരക്ഷാ വീഴ്ച സംഭവിക്കുകയും നൂറ് കണക്കിന് ആളുകള്‍ മരിക്കുകയും ചെയ്തു. ആ സംഭവത്തോടെ ഇവിടം ആളുകള്‍ ഉപേക്ഷിച്ചു. അനാഥമാക്കപ്പെട്ട വീടുകളും ഖനിയും ആ ദുരന്തത്തിന്റെ അവശേഷിപ്പെന്നോണം ഇവിടെ നിലനില്‍ക്കുന്നു. മസൂരിയില്‍ ലൈബ്രറി ചൗക്കില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ലാംബി ദേഹാര്‍ മൈന്‍ സ്ഥിതി ചെയ്യുന്നത്