സനുമോഹൻ കർണാടകയിൽ പിടിയിലായതായി സൂചന.

കൊച്ചി: സനുമോഹൻ കർണാടകയിൽ പിടിയിലായതായി സൂചന. സനുമോഹനെ പോലീസ് സംഘം കർണാടകയിലെ കൊല്ലൂരിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തതായാണ് വിവരം. സനുമോഹനെ കേരള പോലീസ് പിടികൂടിയതായി കർണാടക പോലീസ് പറഞ്ഞു. എന്നാൽ കൊച്ചി സിറ്റി പോലീസ് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. അല്പസമയം കൂടി കാത്തിരിക്കാനും വൈകാതെ വെളിപ്പെടുത്താമെന്നുമായിരുന്നു കൊച്ചി പോലീസിന്റെ പ്രതികരണം.

മാർച്ച് 21-നാണ് സനുമോഹനെയും മകൾ വൈഗയെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്. പിറ്റേദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽനിന്ന് കണ്ടെത്തി. സനുവിന് വേണ്ടിയും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ സനു സഞ്ചരിച്ച കാർ കണ്ടെത്താൻ കഴിയാത്തത് ദുരൂഹത വർധിപ്പിച്ചു. തുടർന്നാണ് സനു മോഹൻ കടന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ചത്.