സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച്
കൊച്ചി: സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയുടെ നിജസ്ഥിതി അറിയാന്‍ പ്രതിയെ ചോദ്യം ചെയ്യണം എന്നാണ് ആവശ്യം. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സന്ദീപ് നായര്‍ക്ക് ജാമ്യം ലഭിച്ചത്. രണ്ട് ലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യവും, പാസ്പോര്‍ട്ടും ഹാജരാക്കണമെന്നാണ് ഉപാധി കേസില്‍ മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷയും കോടതി അംഗീകരിച്ചു.