സന്ദേശം തൻ്റേത് ആണെന്ന് സ്വപ്ന സമ്മതിച്ചതായി ജയിൽ ഡിഐജി

തിരുവനന്തപുരം: പ്രചരിക്കുന്ന ശബ്ദ സന്ദേശം തൻ്റേത് ആണെന്ന് സ്വപ്ന സമ്മതിച്ചതായി ജയിൽ ഡിഐജി. എന്നാൽ എപ്പോഴാണ് റെക്കോർഡ് ചെയ്തത് എന്ന് ഓർക്കുന്നില്ലെന്ന് സ്വപ്ന പറഞ്ഞു.

അതേസമയം ശബ്ദ സന്ദേശം ചോർന്നത് അട്ടക്കുളങ്ങര ജയിലിൽ നിന്നല്ലെന്ന് ജയിൽ ഡിഐജി പറഞ്ഞു. ആധികാരികത പരിശോധിക്കാൻ സൈബർസെല്ലിൻ്റെ സഹായം തേടുമെന്നും ജയിൽ ഡിഐജി അജയകുമാർ പറഞ്ഞു.