സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബറിൽ

വിദ്യാർത്ഥികൾക്ക് വീടിന് സമീപമുള്ള പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുവാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ എല്ലാ സെമസ്റ്ററുകളിലെയും സപ്ലിമെന്ററി പരീക്ഷകൾ സെപ്തംബർ 9 മുതൽ ആരംഭിക്കും. ക്യാമ്പസ് പ്ലേസ്മെന്റ് വഴി ജോലി ലഭിച്ചവർക്കും  ഉന്നതപഠനത്തിനായി പ്രവേശനം ലഭിച്ചവർക്കും ബാക് ലോഗ് മൂലം അവസരങ്ങൾ നഷ്ടമാകാതിരിക്കാനാണ് ഈ പരീക്ഷകളെല്ലാം ഉടൻ നടത്തുന്നതെന്ന് വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ അറിയിച്ചു. വിവിധ സെമെസ്റ്ററുകളിലെ പരാജയപ്പെട്ട വിഷയങ്ങൾ എഴുതിയെടുക്കുവാൻ വിദ്യാർത്ഥികൾ ഈ അവസരം പ്രയോജനപ്പെടുത്തണം.

മുൻ സെമെസ്റ്ററുകളിലെ  ഒന്നോ രണ്ടോ വിഷയങ്ങളിൽ പരാജയപ്പെട്ടതുമൂലം ക്യാമ്പസ് പ്ലേസ്മെന്റ് വഴി ലഭിച്ച ജോലികൾ നഷ്ടപെടുമെന്ന് നിരവധി വിദ്യാർത്ഥികൾക്ക് ആശങ്കയുണ്ട്. സപ്ലിമെന്ററി പരീക്ഷകൾ നടത്തി ഫല പ്രഖ്യാപനം വേഗത്തിലാക്കണമെന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും നിരന്തരമായി അവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.  ഈ സാഹചര്യം കണക്കിലെടുത്താണ് സർവകലാശാല സപ്ലിമെന്ററി പരീക്ഷാ നടത്തിപ്പുമായി മുന്നോട്ടു പോകുന്നത്.  കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാകും  പരീക്ഷകൾ നടത്തുക.

വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ യാത്രബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സർവകലാശാല വളരെ നേരത്തെ തന്നെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് വീടിന് സമീപമുള്ള പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുവാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *