സമൂഹമാധ്യമങ്ങൾ ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് നടൻ ആമീർ ഖാൻ. തിങ്കളാഴ്ചയാണ് താരം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കാരണം എന്തെന്ന് വ്യക്തമാക്കിയില്ല.
തന്റെ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങൾ അതാത് പ്രൊഡക്ഷൻ ഹൗസുകളുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ പുറത്ത് വിടുമെന്നും താരം വ്യക്തമാക്കി.