സമ്പൂർണ്ണ ലോക്ക്ഡൗൺ ആലോചനയിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂർണ്ണ ലോക്ക്ഡൗൺ ആലോചനയിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രി. സാമ്പത്തിക പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയെ മതിയാകൂ. പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമാക്കും. സമ്പൂർണ്ണ ലോക്ക്ഡൗൺ ഇല്ലാത്തൊരു സാഹചര്യം നിലനിർത്താൻ ഓരോരുത്തരും വിചാരിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.