സര്‍ക്കസ് കലാകാരന്‍മാരുടെ പ്രശ്‌നങ്ങള്‍ പാര്‍ല്ലിമെന്റില്‍ അവതരിപ്പിക്കും കെ. മുരളീധരന്‍ എം. പി.


തലശ്ശേരി സര്‍ക്കസ്‌കലാകാരന്‍മാരുടെ പ്രശ്‌നങ്ങള്‍ പാര്‍ല്ലമെന്റില്‍ അവതരിപ്പിക്കും കെ. മുരളീധരന്‍ എം. പി. തെരഞ്ഞെടുപ്പിന് ശേഷം യു. ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുമെന്നും എം. പി പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കസ് എംപ്ലോയീസ് യൂണിയന്‍ ഐ. എന്‍. ടി. യു. സി കണ്‍വെന്‍ഷന്‍ എല്‍. എസ് പ്രഭുമന്ദിരത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദവി നഷ്ടപ്പെട്ട ഐ. പി. എസ് ഉദ്യോഗസ്ഥന്റെ അവസ്ഥയാണ് പരിക്കേറ്റ സര്‍ക്കസ് കലാകാരന്‍മാരുടേത്. റഷ്യയിലെ സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് ഇരുപത് വര്‍ഷം ജോലിചെയ്താല്‍ സര്‍ക്കരിന്റെ മുഴുവന്‍ പരിരക്ഷയും ലഭിക്കും.

അതേസമയം ഇന്ത്യയിലെ സര്‍ക്കസ് കലാകാരന്‍മാന്‍ അവഗണിക്കപ്പെടുകയാണ്. ഇവര്‍ക്ക് ഇപ്പോള്‍കിട്ടുന്ന പെന്‍ഷന്‍ തുക മരുന്നിന് പോലും തികയില്ലെന്നും മുരളീധരൻ പറഞ്ഞു.