സര്‍ക്കാരിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍

കൊച്ചി: സർക്കാരിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയിൽ. അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാണ് ഇ ഡിയുടെ ആവശ്യം. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തിൽ ഗൂഢാലോചന നടക്കുന്നുണ്ട്. നിഷ്‌പക്ഷ അന്വേഷണത്തിനായി കേസ് സി ബി ഐയ്‌ക്ക് കൈമാറണമെന്നും ക്രൈംബ്രാഞ്ച് എഫ് ഐ ആർ റദ്ദാക്കണമെന്നും ഇ ഡി ആവശ്യപ്പെടുന്നു.

കേസ് രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച രേഖകൾ വിളിച്ച് വരുത്തണമെന്നും ഇ ഡി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇ ഡി ഫയൽ ചെയ്‌ത ഹർജി കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിയുടെ പേര് പറയാൻ കേസിലെ പ്രതിയെ ഇ ഡി നിർബന്ധിച്ചുവെന്ന് കാണിച്ച് ക്രൈംബ്രാഞ്ച്, ഇ ഡിക്കെതിരെ കേസെടുത്തിരുന്നു. ഇതിന് മറുപടിയായാണ് ഇ ഡി ക്രൈംബ്രാഞ്ചിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.