സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിരോധന ഉത്തരവില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിരോധന ഉത്തരവില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിന് ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ദേശീയ പണിമുടക്കില്‍ ഇന്ന് സെക്രട്ടേറിയറ്റില്‍ ഹാജരായത് 32 പേര്‍ മാത്രമാണ്.

പണിമുടക്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ഇന്ന് ഹൈക്കോടതി പ്രതികരിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണി മുടക്കരുതെന്ന് മുന്‍ കോടതി ഉത്തരവുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് തടയാന്‍ എന്ത് നടപടിയെടുത്തെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പണിമുടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.’