സസ്‌പെന്‍ഡ് ചെയ്ത വി എ സക്കീര്‍ ഹുസൈനെ സിപിഐഎം തിരിച്ചെടുത്തു
കൊച്ചി:ആരോപണങ്ങളെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത വി എ സക്കീര്‍ ഹുസൈനെ സിപിഐഎം തിരിച്ചെടുത്തു. ഇന്നലെ ചേര്‍ന്ന എറണാകുളം ജില്ലാ കമ്മിറ്റിയുടെതാണ് തീരുമാനം.
ഇത് രണ്ടാം തവണയാണ് സക്കീര്‍ ഹുസൈനെ പാര്‍ട്ടി തിരിച്ചെടുക്കുന്നത്.കളമശേരി ഏരിയ സെക്രട്ടറി ആയിരിക്കെയാണ് സക്കീര്‍ ഹുസൈന്‍ നടപടി നേരിട്ടത്.
സാധാരണ പാര്‍ട്ടി അംഗമായാണ് വി എ സക്കീര്‍ ഹുസൈനെ സിപിഐഎം തിരിച്ചെടുത്തത്. സി എം ദിനേശ് മണിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. ആറ് മാസത്തേക്കായിരുന്നു പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകളാണ്. വിദേശയാത്ര നടത്തുകയും കളമശേരിയില്‍ വീടുകള്‍ വാങ്ങുകയും ചെയ്തുവെന്നതായിരുന്നു കണ്ടെത്തല്‍.