സാണി കായിദം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കീര്‍ത്തി സുരേഷും സംവിധായകന്‍ സെല്‍വ രാഘവനും പ്രധാനവേഷങ്ങളിലെത്തുന്ന ‘സാണി കായിദം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ധനുഷ് തന്‍റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടു.

അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ റോക്കി റിലീസിന് കാത്തിരിക്കുകയാണ്. സില്ലു കരുപ്പട്ടി ഫെയിം യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. യുവന്‍ ഷങ്കര്‍ രാജയാണ് സംഗീതം ഒരുക്കുന്നത്. സ്‌ക്രീന്‍ സീന്‍ സ്റ്റുഡിയോ ഈ സിനിമ നിര്‍മ്മിക്കുന്നു.