സാമ്പിള്‍ സര്‍വേ; ഗൃഹസന്ദര്‍ശനം ഉടനില്ല

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ദേശീയ സാമ്പിള്‍ സര്‍വേകള്‍ക്കായുള്ള ഗൃഹസന്ദര്‍ശനം ഉടന്‍ പുനരാരംഭിക്കില്ലെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഡയറക്ടര്‍ അറിയിച്ചു. ദേശീയതലത്തില്‍ കൊവിഡ് വ്യാപനം കുറവുള്ള സ്ഥലങ്ങളില്‍ സര്‍വേ പുനരാരംഭിക്കാന്‍ അനുമതിയായെങ്കിലും സംസ്ഥാനത്ത് ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നിര്‍ദ്ദേശത്തോടും സഹകരണത്തോടും മാത്രമേ തുടങ്ങുകയുള്ളൂ.

എന്നാല്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെലിഫോണ്‍, ഇമെയില്‍, ഇന്റര്‍നെറ്റ് മുഖേന നടത്തുന്ന വിവരശേഖരണം തുടരുന്നുണ്ട്. ഉടന്‍ ഫീല്‍ഡ് വര്‍ക്കുകള്‍ തുടങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ടെലിഫോണിലൂടെയുള്ള വിവരശേഖരണത്തിനായി കൂടുതല്‍ എന്യൂമറേറ്റര്‍മാരെ ചുമതലപ്പെടുത്തും. വിവരശേഖരണത്തിനോ ശേഖരിച്ച വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനുള്ള പരിശോധനയ്‌ക്കോ ആയി ടെലിഫോണിലൂടെയോ ഇ മെയില്‍ മുഖേനയോ ബന്ധപ്പെടുന്ന എന്യൂമറേറ്റര്‍മാര്‍ക്കും ഓഫീസര്‍മാര്‍ക്കും കൃത്യമായ വിവരം നല്‍കണമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കീ ഡയറക്ടര്‍ അറിയിച്ചു.