സാഹിത്യകാരൻ യു എ ഖാദർ അന്തരിച്ചു

കോഴിക്കോട്: സാഹിത്യകാരൻ യു എ ഖാദർ അന്തരിച്ചു.85 വയസ്സായിരുന്നു. കോഴിക്കോട് സ്റ്റാർകെയർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മൂന്നു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. തൃക്കോട്ടൂർ പെരുമ, അഘോരശിവം, ഒരു പിടി വറ്റ് എന്നിവയാണ് പ്രശസ്തമായ കൃതികൾ.