സിഎജിക്കെതിരെ നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു;ശക്തമായി എതിർത്ത് പ്രതിപക്ഷം

തിരുവനന്തപുരം: സിഎജിക്കെതിരെ നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. സിഎജി സ്വാഭാവിക നീതി നിഷേധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.റിപ്പോർട്ട് തയ്യാറാക്കിയത് സർക്കാരിൻറെ ഭാഗം കേൾക്കാതെ എന്നും മുഖ്യമന്ത്രി. പ്രമേയത്തിൽ ചർച്ച നടക്കുകയാണ്.

കിഫ്ബി’യെക്കുറിച്ചുള്ള ഭാഗം നിരാകരിക്കണമെന്നും മുഖ്യമന്ത്രി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം കേട്ടുകേൾവിയില്ലാത്ത കാര്യമെന്ന് വിഡി സതീശൻ പറഞ്ഞു. സിഎജി റിപ്പോർട്ട് നിരാകരിക്കാൻ സഭയ്ക്ക് അധികാരമില്ലെന്നും പറഞ്ഞു

പ്രമേയത്തിലെ ആദ്യ ഭാഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഈ സഭ ചർച്ച ചെയ്തതാണ്. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ പ്രമേയത്തിലെ അവസാന ഭാഗങ്ങൾ കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ സഭ നിരാകരിക്കുന്നു എന്ന ഭാഗങ്ങൾ വളരെ വിചിത്രമാണ്. ഭരണഘടനാ സ്ഥാപനമായ സിഎജി റിപ്പോർട്ടിലെ ഭാഗങ്ങൾ നിരാകരിക്കാനുള്ള അധികാരം ഈ സഭയ്ക്കില്ല. ഭരണഘടനയിൽ ഒരിടത്തും ഇത്തരം ഒരു അധികാരത്തെക്കുറിച്ച് പറയുന്നില്ല. സിഎജി റിപ്പോർട്ട് സഭയിൽ വെച്ചാൽ അത് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിക്ക് പോകണം. കമ്മിറ്റി ഈ പരാമർശങ്ങളിൽ ഉൾപ്പെട്ട വകുപ്പുകൾക്ക് കത്ത് നൽകും. സർക്കാരിന്റെയും സിഎജിയുടെയും വാദങ്ങൾ കേട്ടശേഷം പിഎസിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് എന്നും സതീശൻ പറഞ്ഞു.