സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമമായില്ല:ഇരിട്ടി പുതിയ പാലം ശനിയാഴ്ച തുറക്കില്ല

ഇരിട്ടി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇരിട്ടി പുതിയ പാലത്തിലൂടെയുള്ള യാത്ര ശനിയാഴ്ച്ച സഫലമാക്കില്ല. പാലം കവലയിലെ സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമമാക്കാഞ്ഞതിനാൽ ശനിയാഴ്ച്ച രാവിലെ 11ന് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനിരുന്നത് മാറ്റിവെച്ചതായി കെ.എസ്.ടി.പി അധികൃതർ അറിയിച്ചു.വ്യാഴാഴ്ച്ച കെ.എസ്.ടി.പി ഉന്നത സംഘം പാലം പരിശോധിച്ചതിന് ശേഷമാണ് ശനിയാഴ്ച്ച രാവിലെ 11ന് തുറക്കാൻ തീരുമാനിച്ചത്.വെള്ളിയാഴ്ച്ച വൈകിട്ടോടെ സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ചില സാങ്കേതിക തകരാറുകൾ സംഭവിച്ചതോടെ പാലം തുറക്കുന്നത് മാറ്റുകയായിരുന്നു. തകരാർ പരിഹരിച്ച് ഉടൻ തന്നെ പാലം തുറന്നുകൊടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.