സിനിമാ സീരിയല്‍ താരം യമുന വീണ്ടും വിവാഹിതയായി.

കൊല്ലൂർ: സിനിമാ സീരിയല്‍ താരം യമുന വീണ്ടും വിവാഹിതയായി. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരന്‍. കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

സംവിധായകനായ എസ് പി മഹേഷ് ആയിരുന്നു യമുനയുടെ ആദ്യ ഭര്‍ത്താവ്. ഇരുവരും പിന്നീട് വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളാണുളളത്