സിമാറ്റ്: മാര്‍ച്ച് ആറ് വരെ അപേക്ഷിക്കാം

കോമൺ മാനേജ്‌മെന്റ് അഡ്മിഷൻ ടെസ്റ്റ്- 2023ന് (സിമാറ്റ്) മാര്‍ച്ച് 6, തിങ്കളാഴ്ച വരെ അപേക്ഷിക്കാമെന്ന് എൻ ടി എ അറിയിച്ചു. ചൊവ്വ, ബുധൻ തീയതികളിൽ അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. cmat.nta.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങൾക്ക് ഫോൺ: 011 40759000. മെയിൽ: cmat@nta.ac.in