സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 65.72 കോടി രൂപയെന്ന് മുഖ്യമന്ത്രി
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 65.72 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സണ്ണി ജോസഫ് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 1.62 കോടി രൂപയാണ് കല്ലിടലിനായി ചെലവായത്. പദ്ധതിയില്‍ നിന്ന് പിന്നാക്കം പോവില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
സെല്ലുകള്‍ക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് ശമ്പളത്തിനും മറ്റ് ചെലവുകള്‍ക്കുമായി 10.76 കോടി രൂപ ചെലവായി. വാഹനവാടക മാത്രം 14 ലക്ഷത്തിലധികം, കെട്ടിടവാടക 21 ലക്ഷത്തിലധികം, കണ്‍സള്‍ട്ടന്‍സി ഫീ ആയി 33 കോടി രൂപ, ഫീസിബിലിറ്റി പഠനത്തിനായി 79 ലക്ഷത്തിലധികം, സര്‍വേ വര്‍ക്കിനായി 3.43 കോടി രൂപ, മണ്ണ് പരിശോധനയ്ക്ക് 75 ലക്ഷത്തിലധികം എന്നിങ്ങനെയാണ് ചെലവായ തുക.