സിസ്റ്റര്‍ അഭയ കൊലക്കേസ്;ഫാദര്‍ തോമസ് കോട്ടൂര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി സ്വീകരിച്ചു

കൊച്ചി: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഫാദര്‍ തോമസ് കോട്ടൂര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇതു സംബന്ധിച്ച് റിപോര്‍ട് തേടി കോടതി സിബി ഐക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു.’

തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് താല്‍ക്കാലികമായി സസ്പെന്റ് ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും ഫാ. തോമസ് കോട്ടൂര്‍ അപ്പീല്‍ ഹരജിയില്‍ ആവശ്യപ്പെട്ടു. വിചാരണക്കോടതി വിധി തെളിവുകളും സാക്ഷിമൊഴികളും വസ്തുതാപരമായി വിലയിരുത്തിയുള്ളതല്ലെന്നും ഫാ.തോമസ് കോട്ടൂര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി. കൊലപാതക കുറ്റം നിലനില്‍ക്കില്ലെന്നും കേസിലെ മുഖ്യസാക്ഷി രാജുവിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും അപ്പീലില്‍ പറയുന്നു.